കുളങ്ങരവീരൻ പുലിമാർത്താണ്ഡൻ/ഇരവി മാർത്താണ്ഡപ്പിള്ള
കുളങ്ങരവീരൻ പുലിമാർത്താണ്ഡൻ: അറിയപ്പെടാത്ത ആദ്യ ബ്രിട്ടീഷ് വിരുദ്ധ സമരനായകൻ. വേണാട്ടുമങ്കയെന്നറിയപ്പെടുന്ന ഉമയമ്മറാണിയുടെ വിശ്വസ്ത സേവകനും ചിറയിൻകീഴ്, അഴൂർ, പെരുങ്ങുഴി, പെരുമാതുറ, കഠിനങ്കുളം, ചിലമ്പിൽ, ശാസ്തവട്ടം തുടങ്ങിയ പ്രദേശങ്ങളിലെ കരപ്രമാണിയുമായിരുന്നു കുളങ്ങരവീട്ടിൽ പുലിമാർത്താണ്ഡൻ എന്നറിയപ്പെട്ട ഇരവി മാർത്താണ്ഡപ്പിള്ള. കൊല്ലവർഷം 8 38 കുംഭമാസം ഉത്രം നക്ഷത്രത്തിലാണ് അദ്ദേഹത്തിൻ്റെ ജനനം .ആറ്റിങ്ങൽ റാണിയായ ഉമയമ്മത്തമ്പുരാട്ടി വടക്കൻ കോട്ടയം രാജകുടുംബത്തിലെ വീരകേരളവർമ്മയെ തിരുവിതാങ്കോട്ടേക്കു ദത്തെടുത്തു. അതേത്തുടർന്ന് മാർത്താണ്ഡ പ്പിളള കേരളവർമ്മയുടെ ആത്മമിത്രവും വലങ്കൈയുമായി. കേരളവർമ്മ രാജ്യത്ത് പല പരിഷ്കാരങ്ങളും നടപ്പിൽ വരുത്തി. ഇതേത്തുടർന്ന് പുലിമാർത്താണ്ഡനോടും തമ്പുരാനോടും ചിലർക്ക് പക വർധിച്ചു. മുകിലനുമായി തിരുവട്ടാറിൽ വച്ചു നടന്ന യുദ്ധ ത്തിൽ കേരളവർമ്മയുടെ സൈന്യത്തിൻ്റെ ചുമതല പുലി മാർത്താണ്ഡനായിരുന്നു നിർവഹിച്ചത്. മുകിലപ്പടയെ നിശ്ശേഷം പരാജിതരാക്കി.
ആറ്റിങ്ങലിനടുത്തുള്ള അഞ്ചുതെങ്ങിൽ ഒരു പ്രദേശം റാണിയിൽ നിന്ന് ബ്രിട്ടീഷുകാർക്കു ലഭിച്ചു. അവർ അവിടെ ഒരു കോട്ട കെട്ടാനുള്ള അനുവാദവും 1690ൽ റാണി യിൽ നിന്നു നേടി. ക്രമേണ കുളങ്ങര വീരനു മേൽക്കോയ്മയുള്ള പ്രദേശങ്ങളിലേക്കും വെള്ളക്കാർ നിർബന്ധിത ഇടപെടലുകൾ നടത്തുകയുണ്ടായി. ഇതിൽ കുപിതനായ പുലിമാർത്താണ്ഡൻ ജനങ്ങളെ ഒത്തുചേർത്ത് വെള്ളക്കാർക്കു നേരെ ആഞ്ഞടിച്ചു. പിള്ളയെ ഏതുവിധേനെയും ഇല്ലാതാക്കാൻ വെള്ളക്കാർ തീർച്ചപ്പെടുത്തി. അവർ പിള്ളയുടെ ശത്രുപക്ഷത്തുള്ള ചില മാടമ്പിമാരുമായി രഹസ്യ നീക്കം തുടർന്നു. ഒരിക്കൽ തൻ്റെ കുതിരപ്പുറത്തേറി വരുന്ന പുലിമാർത്താണ്ഡനെ ശത്രുക്കൾ ഒളിച്ചിരുന്ന് അപായപ്പെടുത്താൻ ശ്രമിച്ചു. മുൻകൂട്ടി ആസൂത്രണം ചെയ്ത ആ ചതിയുദ്ധ ത്തിൽ അദ്ദേഹം ആവുന്നത്ര പോരാടി നിന്നു. ഇതിനിടയിൽ അടുത്തുള്ള മരത്തിൽക്കയറി ഒളിച്ചു നിന്ന ഒരാൾ പിള്ളയുടെ നേരേ കൂർത്ത കുന്തമെറിഞ്ഞു . തൻ്റെ പരദേവതയായ കഠിന ങ്കുളത്തപ്പനെയും ശ്രീപദ്മനാഭസ്വാമിയെയും മനസാ വണങ്ങി ആ വീരയോദ്ധാവ് മൃത്യു പൂകി. അദ്ദേഹത്തിൻ്റെ മരണത്തിൽ വീരകേരളവർമ്മ അത്യധികം ദുഃഖിച്ചു. തൻ്റെ വിശ്വസ്ത സേവകനോടുള്ള ആദരവിൻ്റെ ഭാഗമായി അദ്ദേഹത്തിൻ്റെ പിൻഗാമികൾക്ക് രാജാവ് കരമൊഴിവാക്കിക്കൊണ്ട് ഒട്ടേറെ നിലങ്ങളും പുരയിടങ്ങളും ഇറയിലിയായി ദാനം ചെയ്തു. പെരുങ്ങുഴിയിലും ചിലമ്പിലുമുള്ള കുളങ്ങരത്തറവാട്ടുകാരുടെ ശാസ്താ ക്ഷേത്രങ്ങളിൽ പുലിമാർത്താണ്ഡ പ്പിള്ളയെ പുലി പ്പിറമാടൻ എന്ന സ്വരൂപത്തിൽ വീരമൂർത്തിയായി ആരാധിച്ചു പോരുന്നു.വീരളം ക്ഷേത്രത്തിൽ ഉപദേവനായിട്ടുള്ള മാടൻ പ്രതിഷ്ഠ ,കുളങ്ങര പുലിമാർത്താണ്ഡ പ്പിള്ളയെ സങ്കല്പിച്ചാണ് പ്രതിഷ്ടിച്ചിരിക്കുന്നത് എന്നാണ് കേട്ടിരിക്കുന്നത്. വീരമൃത്യു വരിച്ച പിള്ളയുടെ ആത്മാവ് പല വിധത്തിലുള്ള അക്രമങ്ങൾ നടത്തിയപ്പോൾ ആറ്റിങ്ങൽ റാണി മാന്ത്രികന്മാരെ വിളിച്ചു വരുത്തി വീരാത്മാവിനെ കർമ്മാനുഷ്ഠാനങ്ങൾ നടത്തി വീരകേരളപുരത്തപ്പൻ്റെ കാവൽദേവനായി കുടിയിരുത്തിയെന്നാണ് പുരാവൃത്തം .
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ