പോസ്റ്റുകള്‍

കുളങ്ങരവീരൻ പുലിമാർത്താണ്ഡൻ/ഇരവി മാർത്താണ്ഡപ്പിള്ള

                 കുളങ്ങരവീരൻ പുലിമാർത്താണ്ഡൻ: അറിയപ്പെടാത്ത ആദ്യ ബ്രിട്ടീഷ് വിരുദ്ധ സമരനായകൻ. വേണാട്ടുമങ്കയെന്നറിയപ്പെടുന്ന ഉമയമ്മറാണിയുടെ വിശ്വസ്ത സേവകനും ചിറയിൻകീഴ്, അഴൂർ, പെരുങ്ങുഴി, പെരുമാതുറ, കഠിനങ്കുളം, ചിലമ്പിൽ, ശാസ്തവട്ടം തുടങ്ങിയ പ്രദേശങ്ങളിലെ കരപ്രമാണിയുമായിരുന്നു കുളങ്ങരവീട്ടിൽ പുലിമാർത്താണ്ഡൻ എന്നറിയപ്പെട്ട ഇരവി മാർത്താണ്ഡപ്പിള്ള. കൊല്ലവർഷം 8 38 കുംഭമാസം ഉത്രം നക്ഷത്രത്തിലാണ് അദ്ദേഹത്തിൻ്റെ ജനനം .ആറ്റിങ്ങൽ റാണിയായ ഉമയമ്മത്തമ്പുരാട്ടി വടക്കൻ കോട്ടയം രാജകുടുംബത്തിലെ വീരകേരളവർമ്മയെ തിരുവിതാങ്കോട്ടേക്കു ദത്തെടുത്തു. അതേത്തുടർന്ന് മാർത്താണ്ഡ പ്പിളള കേരളവർമ്മയുടെ ആത്മമിത്രവും വലങ്കൈയുമായി. കേരളവർമ്മ രാജ്യത്ത് പല പരിഷ്കാരങ്ങളും നടപ്പിൽ വരുത്തി. ഇതേത്തുടർന്ന് പുലിമാർത്താണ്ഡനോടും തമ്പുരാനോടും ചിലർക്ക് പക വർധിച്ചു. മുകിലനുമായി തിരുവട്ടാറിൽ വച്ചു നടന്ന യുദ്ധ ത്തിൽ കേരളവർമ്മയുടെ സൈന്യത്തിൻ്റെ ചുമതല പുലി മാർത്താണ്ഡനായിരുന്നു നിർവഹിച്ചത്. മുകിലപ്പടയെ നിശ്ശേഷം പരാജിതരാക്കി.                      ആറ്റിങ്ങലിനടുത്തുള്ള അഞ്ചുതെങ്ങിൽ ഒരു പ്രദേശം റാണിയിൽ നിന്ന് ബ്രിട്ടീഷുകാർക്കു ലഭിച്ചു. അവർ അവി

മേലാംകോട് നീലി /തങ്കച്ചി കോവിൽ യക്ഷി അമ്മൻ

            മേലാംകോട് നീലി /തങ്കച്ചി കോവിൽ യക്ഷി അമ്മൻ കന്യാകുമാരി ജില്ലയിൽ തക്കലയ്ക്കടുത്തുള്ള മേലാങ്കോടു ശിവക്ഷേത്രത്തിനടുത്തായി രണ്ടു യക്ഷിയമ്മൻ കോവിലുകൾ കാണാം. ശിവക്ഷേത്രത്തിനു തൊട്ടരികിൽക്കാക്കുന്ന യക്ഷിയമ്മൻ കോവിലിൽ സതി ചെമ്പകവല്ലി അമ്മാളാണ് പ്രധാന പ്രതിഷ്ഠ. ഈ യക്ഷിയമ്പലത്തെ മേലാങ്കോട്ടുചേട്ടത്തിയമ്മൻ കോവിൽ ( അക്കാളമ്പലം) എന്നാണ് ഭക്തർ വിളിക്കുന്നത്. ഇവിടെ നിന്നു കുറച്ചകലെയായി തങ്കച്ചിക്കോവിൽ എന്നറിയപ്പെടുന്ന യക്ഷിയമ്പലം കാണാം. ഇവിടെത്തെ മുഖ്യ പ്രതിഷ്ഠ മേലാങ്കോട്ടു നീലിയെന്ന് അറിയപ്പെടുന്ന നീലമ്മപ്പിള്ള തങ്കച്ചി (കൊച്ചുമ്മിണിത്തങ്ക) ആണ്. തിരുവിതാം കോട് രാജാവായ ശ്രീ രാമവർമ്മ ( 18 നൂറ്റാണ്ട് ) ഒരിക്കൽ ശുചീന്ദ്രത്തു ക്ഷേത്രത്തിൽ തേരോട്ടം കാണാൻ എഴുന്നള്ളി. അവിടെ വച്ചു അഭിരാമി എന്ന സുന്ദരിയെക്കണ്ടു ബോധിച്ച മഹാ രാജാവ് അവൾക്കു പട്ടും പരിവട്ടവും കൊടുത്ത് കെട്ടിലമ്മയാക്കി. ആ ബന്ധത്തിൽ വലിയ തമ്പി , കുഞ്ചു തമ്പി, നീലമ്മപ്പിള്ളത്തങ്കച്ചി (കൊച്ചുമ്മിണിത്തങ്ക) എന്നീ മക്കൾ ജനിക്കുന്നു . അദ്ദേഹം പുത്രന്മാരായ തമ്പിമാർക്ക് വിശേഷാധികാരങ്ങൾ നൽകി. എന്നാൽ രാമവർമ്മ രോഗബാധിതനായി നാടുനീങ്ങിയതിനെ തുടർന്ന

മല്ലൻ പിള്ള / മല്ലൻ തമ്പുരാൻ

            വേണാട് രാജവംശത്തിലെ 4 ശാഖകളിൽ (ദേശിങ്ങനാട്, ചിറവ സ്വരൂപം അഥവാ തിരുവിതാംകോട്, ഇളയിടത്തു സ്വരൂപം, പേരകത്താവഴി) ഒന്നായ പേരകത്താവഴിയുടെ ആസ്ഥാനമായ നെടുമങ്ങാട് കോയിക്കൽ കൊട്ടാരത്തിൽ താമസിച്ചാണ് ഉമയമ്മറാണി എന്ന വനിത വേണാട് ഭരിച്ചത്. ആദിത്യ വര് ‍ മ്മ മഹാരാജാവ് നാടുനീങ്ങിയ ശേഷം AD 1677 മുതൽ 1684 വരെ അദ്ധേഹത്തിന് ‍ റെ അനന്തരവള് ‍ ഉമയമ്മറാണി അധികാരമേറ്റ് ഭരണം നടത്തിയതും കോട്ടയം കേരളവർമയുടെ സഹായത്തോടെ അക്കാലത്ത് വേണാട് ആക്രമിച്ച മുകിലന്മാരെ അമർച്ച ചെയ്തതും.           ആനാട് പുല്ലേക്കോണത്ത് മല്ലന് ‍ പിള്ള എന്ന നായര് ‍ സേനാനി റാണിയുടെ വിശ്വസ്തനായ അംഗരക്ഷകനായിരുന്നു. മല്ലന് കൊട്ടാരത്തില് ‍ പൂര് ‍ ണ സ്വതന്ത്ര്യവും കിട്ടുകയും റാണി മല്ലനോട് പ്രത്യേക വാത്സല്യം കാണിക്കുകയും ചെയ്യുന്നതിൽ അസൂയയും അമര് ‍ ഷവും പൂണ്ട മറ്റ് കൊട്ടാരം ഉദ്യോഗസ്ഥർ മല്ലനെതിരെ തിരിയുകയും ഗൂഡാലോചനകളുടെ ഭാഗമായി ‍ റാണിയുടെ അനുജത്തി ഇളയമ്മ തങ്കച്ചിയും മല്ലനും പ്രണയ ബദ്ധരാണെന്ന വാര് ‍ ത്ത കൊട്ടാരത്തിലും നാട്ടിലും പ്രചരിപ്പിച്ചു. ഇതറിഞ്ഞ റാണി തങ്കച്ചിയും മല്ലനും തമ്മിലുള്ള ബന്ധം അവസാനിപ്പിക്കാന് ‍ കേരള വര് ‍ മ്

സതി ചെമ്പകവല്ലി

            രക്ഷകിമാരായ യക്ഷികളുടെ ആരാധനാലയങ്ങൾ ധാരാളം ഉള്ളതും അവരുടെ ചരിത്രങ്ങൾ ഉൾക്കൊള്ളുന്ന തെക്കൻ പാട്ടുകൾ പ്രചരിച്ചിരുന്നതും ആയ നാടാണ് തെക്കൻ തിരുവിതാംകൂർ. വളരെ പ്രസിദ്ധ ക്ഷേത്രമായ കുമാരകോവിലിനു പടിഞ്ഞാറുള്ള മേലാംകോട് ശിവക്ഷേത്രത്തിന്റെ പുറം മതിലിനോട്‌ ചേർന്നുള്ള മേലാംകോട് യക്ഷി അമ്മൻ ക്ഷേത്രവും (അക്കാളമ്മൻ ക്ഷേത്രം ) അതിന് വടക്ക് ഭാഗത്തുള്ള മേലാംകോട് നീലി ക്ഷേത്രവും (തങ്കച്ചി കോവിൽ ) അവയിൽ പ്രധാനപ്പെട്ടവയാണ്. ഇതിൽ മേലാങ്കോട് യക്ഷിയമ്മൻ കോവിലിൽ മൂന്ന് പ്രതിഷ്ഠകൾ ആണുള്ളത്. സതി ചെമ്പകവല്ലി, കുലശേഖരൻ തമ്പുരാൻ, സതി വടുവുച്ചിയമ്മ എന്നിവയാണ് അവ. അതിൽ സതി ചെമ്പകവല്ലിയാണ് മേലാംകോട്ട് യക്ഷിയമ്മൻ ആയി അറിയപ്പെടുന്നത്. ആരുവാമൊഴിക്ക് കിഴക്ക് തിരുനെൽവേലി ജില്ലയിലെ വള്ളിയൂർ പ്രദേശവും തിരുവിതാംകോടിന്റെ തലസ്ഥാനമായ പത്മനാഭപുരവും ആണ് സതി ചെമ്പകവല്ലി പാട്ടിൽ പ്രധാനമായും പ്രതിപാദിക്കുന്നത്. അനന്തൻ കുട്ടി എന്ന ബ്രാഹ്മണ യുവാവ് തനിക്ക് അനുയോജ്യയായ വധുവിനെ അന്വേഷിച്ചു വള്ളിയൂരിൽ എത്തുകയും അവിടെ ശംഖപുരി ഗ്രാമത്തിൽ നിന്നും ചെമ്പകവല്ലി എന്ന സുന്ദരിയായ പെൺകുട്ടിയെ വിവാഹം കഴിക്കുകയും ചെയ

സതി വടിവുച്ചിയമ്മ

  മേലാംകോട് ചെമ്പകവല്ലി(അക്കാളമ്മൻ ) ക്ഷേത്രത്തിൽ മറ്റു രണ്ടു പ്രതിഷ്ഠകൾ കൂടിയുണ്ട്. അവ വടിവുച്ചിയമ്മയുടെയും കുലശേഖരൻ തമ്പുരാന്റെയും വിഗ്രഹങ്ങൾ ആണ്. ഈ പ്രതിഷ്ഠകളെ സംബന്ധിച്ച ഐതീഹ്യം കന്നടിയൻ പോര് എന്ന തെക്കൻ പാട്ടിന്റെ ഇതിവൃത്തം ആണ്. അനുരാഗത്തിന്റെ തീവ്രതയാൽ തന്റെ പ്രണയിതാവിന്റെ ജഡത്തെ വിവാഹം ചെയ്തശേഷം സതി വരിച്ച വീരാംഗനയായ "വടിവുക്കരശ്ശി", "വടുക നാച്ചിയമ്മ" അഥവാ "വടുവച്ചിയമ്മ" എന്ന വടുക രാജകുമാരിയുടെ കഥയാണ് കന്നടിയാൻ പോരിന്റെ ഉള്ളടക്കം. AD 1265 -)o ആണ്ട് കുലശേഖരൻ എന്ന പാണ്ഡ്യരാജാവും അദ്ദേഹത്തിന്റെ 4 അനുജൻമാരും ചേർന്ന് തിരുനെൽവേലി ജില്ലയിലെ വള്ളിയൂർ എന്ന സ്ഥലത്ത് ഒരു കോട്ട പണിഞ്ഞ് അവിടെ രാജ്യഭാരം ആരംഭിച്ചു. അക്കാലയളവിൽ കാഞ്ചീപുരത്തിന്ന് വടക്ക് കന്നടിയൻ എന്ന ഒരു വടുക രാജാവും ജീവിച്ചിരുന്നു. അദ്ദേഹത്തിന് അതിസുന്ദരി ആയ ഒരു മകളുണ്ടായിരുന്നു. ഒരിക്കൽ നാടുകളും രാജ കൊട്ടാരങ്ങളും ചുറ്റിക്കറങ്ങി രാജകുമാരൻമാരുടെയും രാജകുമാരിമാരുടെ യുമൊക്കെ ചിത്രങ്ങൾ വരയ്ക്കുകയും അവരുടെ സൗന്ദര്യം വർണ്ണിക്കുകയും ചെയ്യുന്ന ഒരു കൂട്ടം നാടോടികൾ വടുക രാജാവിന്റെ കൊട്ടാരത്തിൽ എത